(പഴയ ഡയറിത്താളുകളില്‍ നിന്ന് തപ്പിയെടുത്തത്...അപൂര്‍ണം..
വീണ്ടും ഞാന്‍ നിന്റെ ഓര്‍മകളിലേയ്ക്ക് വഴി തെറ്റുന്നു2004 -ലെ ഏതോ ബംഗ്ലൂര് വസന്തത്തില്‍ എഴുതിയതായിരിക്കണം...)
പ്രണയത്തിന്റെ ഒളിയിടങ്ങളില്‍ നിന്നും
വേദനയുടെ തീര്‍ത്ഥ യാത്രകളില്‍ നിന്നും
കൊഴിഞ്ഞ സിതാറിന്റെ ഈണം
തോര്‍ന്ന മഴയുടെ അവസാന തുള്ളി
നിന്നിലേയ്ക്ക് വഴി തെറ്റുന്നു
മുറിയ്ക്കപ്പെട്ട എന്റെ ഹൃദയം
തെരുവുനായ്ക്കള്‍ പങ്കു വെച്ചപ്പോള്‍
നീയെവിടെയായിരുന്നു
( അന്ന് ഒരു വലിയ വിഹിതം തട്ടിപ്പറിച്ച്,
നിനക്കായ് ഞാന്‍ കാത്തിരുന്നു, കരയാതെ )
സ്നേഹം മാത്രമാണ് എന്നെ കരയിപ്പിച്ചിട്ടുള്ളത്
നേടിയപ്പോഴും നഷ്ടപ്പെട്ടപോളും....
1 comment:
kidu aliyoooo kidu.....
Post a Comment