Showing posts with label വേദന. Show all posts
Showing posts with label വേദന. Show all posts

Tuesday, April 27, 2010

ഓര്‍മ്മ, ഒരു വേദന

(പഴയ ഡയറിത്താളുകളില്‍ നിന്ന് തപ്പിയെടുത്തത്...അപൂര്‍ണം..
2004 -ലെ ഏതോ ബംഗ്ലൂര്‍ വസന്തത്തില്‍ എഴുതിയതായിരിക്കണം...)

വീണ്ടും ഞാന്‍ നിന്റെ ഓര്‍മകളിലേയ്ക്ക് വഴി തെറ്റുന്നു
പ്രണയത്തിന്റെ ഒളിയിടങ്ങളില്‍ നിന്നും
വേദനയുടെ തീര്‍ത്ഥ യാത്രകളില്‍ നിന്നും
കൊഴിഞ്ഞ സിതാറിന്റെ ഈണം
തോര്‍ന്ന മഴയുടെ അവസാന തുള്ളി
നിന്നിലേയ്ക്ക് വഴി തെറ്റുന്നു

മുറിയ്ക്കപ്പെട്ട എന്റെ ഹൃദയം
തെരുവുനായ്ക്കള്‍ പങ്കു വെച്ചപ്പോള്‍
നീയെവിടെയായിരുന്നു
( അന്ന് ഒരു വലിയ വിഹിതം തട്ടിപ്പറിച്ച്,
നിനക്കായ്‌ ഞാന്‍ കാത്തിരുന്നു, കരയാതെ )
സ്നേഹം മാത്രമാണ് എന്നെ കരയിപ്പിച്ചിട്ടുള്ളത്
നേടിയപ്പോഴും നഷ്ടപ്പെട്ടപോളും....

Counter


വഴി തെറ്റി വന്നവര്‍